Section

malabari-logo-mobile

കൂട്ടിക്കലില്‍ ഉരുള്‍പ്പൊട്ടല്‍;3 പേരുടെ മൃതദേഹം കണ്ടെത്തി; 12 പേരെ കാണാതായി

HIGHLIGHTS : കോട്ടയം: കൂട്ടിക്കലില്‍ ഉരുള്‍പ്പൊട്ടല്‍. ഉരുള്‍പ്പൊട്ടലില്‍ 12 പേരെ കാണാതായി.മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് പ്രാഥമിക വിവരം. നിരവിധി വ...

കോട്ടയം: കൂട്ടിക്കലില്‍ ഉരുള്‍പ്പൊട്ടല്‍. ഉരുള്‍പ്പൊട്ടലില്‍ 12 പേരെ കാണാതായി.മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് പ്രാഥമിക വിവരം. നിരവിധി വീടുകള്‍ ഒലിച്ചുപോയിട്ടുണ്ട്.

പഞ്ചായത്തില്‍ ഒമ്പത് ഇടങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. കോട്ടയത്ത് ജില്ലാ കളക്ടക്ടര്‍ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.

sameeksha-malabarinews

ആരൊക്കെയാണ് അപകടത്തില്‍പ്പെട്ടതെന്നോ ആളുകള്‍ കൂടുതല്‍ അപകടത്തില്‍പ്പെട്ടുണ്ടോ എന്ന പൂര്‍ണ വിവരം ലഭ്യമല്ല. കുട്ടിക്കല്‍ പഞ്ചായത്ത് ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്. രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. റോഡുകളും പല പാലങ്ങളും തകരുകയും ഒലിച്ച് പോവുകയും ചെയ്തിട്ടുണ്ട്. ഇതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രദേശത്തേക്ക് എത്തുകയും ദുഷ്‌കരമായിരിക്കുകയാണ്. വളരെ പെട്ടെന്നുതന്നെ പ്രളയത്തിന്റെ രൗദ്രഭാമാണ് ഉണ്ടായിരിക്കുന്നത്. പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തം നടക്കുന്നത്.എന്നാല്‍ പല സ്ഥലത്തേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

വ്യോമസേന ഒരു മണിക്കൂറിനുള്ളില്‍ പ്രദേശത്ത് എത്തുമെന്ന് സെബാസ്റ്റിയന്‍ കുളത്തിങ്ങല്‍ എംഎല്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!