ജോജു ജോര്‍ജ്ജിന്റെ പുതിയ ചിത്രം ‘പണി’യുടെ ചിത്രീകരണം പൂര്‍ത്തിയായി

നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ‘പണി’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു മാസ്, ത്രില്ലര്‍ നിരയില്‍ പെടുന്ന ചിത്രമായിരിക്കുമെന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന വിവരം.

നൂറ് ദിവസമെടുത്താണ് പണിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. തൃശൂരിലാണ് ഭൂരിഭാഗം സീനുകളും ചിത്രീകരിച്ചത്. ചിത്രത്തില്‍ ജോജു ജോര്‍ജ് തന്നെയാണ് പ്രധാന വേഷത്തിലെത്തുന്നത്. കഴിഞ്ഞ ബിഗ് ബോസിലെ താരങ്ങളായ സാഗര്‍, ജുനൈസ് എന്നിവരും ചിത്രത്തില്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.ഇതിനുപുറമെ ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‌സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോര്‍ജ്ജു ജോര്‍ജ്ജിന്റെ പുതിയ ചിത്രം എങ്ങിനെയായിരിക്കും എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top