തിരൂരങ്ങാടി:കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.ഒ.എ) മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മാറിയ ലോകവും ചെറുകിട വ്യവസായ മേഖല നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ചേളാരി പടിക്കൽ കോഹിനൂർ വെഡിങ് പാർക്കിൽ നടന്ന സെമിനാർ ഐ. എൻ.എൽ.സംസ്ഥാന പ്രസിഡന്റ് പ്രോ.എ.പി.അബ്ദുൽ വഹാബ് ഉദ്‌ഘാടനം ചെയ്തു.
സി.ഒ.എ.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.രാജ്‌മോഹൻ അധ്യക്ഷത വഹിച്ചു.
കാലിക്കറ്റ് സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ആർ.എസ്.പണിക്കർ,എസ്.ടി.യു.സംസ്ഥാന സെക്രട്ടറി ഉമ്മർ ഒട്ടുമ്മൽ ,കെ. എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.രമേഷ് എന്നിവർ സംസാരിച്ചു.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുട്ടികൾക്കായി നടത്തിയ ചിത്ര രചന മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.സി.ഒ.എ. ജില്ലാ പ്രസിഡന്റ് പി.രഘുനാഥ് സ്വാഗതവും സ്വാഗതസംഘം കൺ വീനർ കെ. സാജിത് നന്ദിയും പറഞ്ഞും
ഗിന്നസ് റെക്കോർഡ് ജേതാവ് സുധീർ കടലുണ്ടിയും സംഘവും അവതരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി.
ശനിയാഴ്ച രാവിലെ നടക്കുന്ന ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി കെ. വി രാജൻ ഉദ്ഘാടനം ചെയ്യും.




