HIGHLIGHTS : The seminar was organized as part of the CPIM Thirurangadi Area Conference
പരപ്പനങ്ങാടി : നവംബർ 13, 14, 15 തീയതികളിൽ ചെമ്മാട് നടക്കുന്ന സിപിഐ എം തിരൂരങ്ങാടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. നിർമ്മിതബുദ്ധി (എ ഐ) : തൊഴിൽ മേഖലയിലെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ പരപ്പനങ്ങാടിയിൽ നടന്ന സെമിനാറിൽ കാലിക്കറ്റ് സർവകലാശാല കമ്പ്യൂട്ടർ സയൻസ് പഠന വകുപ്പ് മേധാവി ഡോ. വി എൽ ലജീഷ് വിഷയം അവതരിപ്പിച്ചു.
അഡ്വ. സി ഇബ്രാഹീം കുട്ടി അധ്യക്ഷനായി.
സിപിഐ എം ജില്ല കമ്മറ്റിയംഗം വി പി സോമസുന്ദരൻ, ഏരിയ സെക്രട്ടറി തയ്യിൽ അലവി, മുൻസിപ്പൽ കൗൺസിലർ ടി കാർത്തികേയൻ എന്നിവർ സംസാരിച്ചു. കെ രാജുട്ടി സ്വാഗതവും എം പി സുരേഷ് ബാബു നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു