മണല്‍ലോറി കടയിലേക്ക് ഇടിച്ചുകയറി

HIGHLIGHTS : The sand lorry rammed into the shop

തിരൂര്‍ : പൊലീസിനെക്കണ്ട് ഡ്രൈവര്‍ ഇറങ്ങിയോടിയ തോടെ നിയന്ത്രണംവിട്ട മണ ല്‍ലോറി കെട്ടിടം തകര്‍ത്തു. തിരുന്നാവായ എടക്കുളം ലീഗ് ഭവനുതാഴെ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനറി കടയിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ബു ധനാഴ്ച പുലര്‍ച്ചെ രണ്ടോടെ യാണ് സംഭവം. പുലര്‍ച്ചെയാ യതിനാല്‍ ദുരന്തം ഒഴിവായി.

തിരുന്നാവായയില്‍നിന്ന് അനധികൃതമായി മണല്‍കയ റ്റി പുത്തനത്താണി റോഡിലു ടെ പോകുകയായിരുന്നു ലോ റി. പൊലീസിനെ കണ്ടതോ ടെ ഡ്രൈവര്‍ വാഹനം നിര്‍ ത്താതെ ഇറങ്ങിയോടുകയാ യിരുന്നു. കട പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ബീരാ ഞ്ചിറ ചെറിയ പറപ്പൂര്‍ സ്വദേ ശി ആലുക്കല്‍ ശറഫുദ്ദീനെ എസ്‌ഐ ആര്‍ പി സുജിത്തി ന്റെ നേതൃത്വത്തിലുള്ള സം ഘം പിന്തുടര്‍ന്ന് പിടികൂടി.

sameeksha-malabarinews

സീനിയര്‍ സിവില്‍ പൊലീ സ് ഓഫീസര്‍ കെ ആര്‍ രാ ജേഷ്, ഓഫീസര്‍മാരായ സു ജിത്ത്, സതീഷ് കുമാര്‍ എന്നിവരും സംഘത്തിലു ണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!