ഹോസ്റ്റല്‍ കാന്റീനുകളില്‍ പരിശോധന; 6 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

കോഴിക്കോട് : ഹോസ്റ്റല്‍ കാന്റീനുകളില്‍ ഭക്ഷ്യസുരക്ഷാ പരിശോധന ലൈസന്‍സ് ഇല്ലാത്ത ആറ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നോട്ടിസ്. മാനദണ്ഡം പാലിക്കാത്ത 13 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കാനും നോട്ടീസ് നല്‍ കി. ഹോസ്റ്റലുകളില്‍നിന്ന് മോശം ഭക്ഷണം ലഭിക്കുന്നുവെന്ന് വിദ്യാര്‍ഥികളുടെയും മറ്റും പരാ തിയുടെ അടിസ്ഥാനത്തിലാ ണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരി ശോധന കര്‍ശനമാക്കിയത്. മൂന്നു ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ 149 സ്ഥാപ നങ്ങള്‍ പരിശോധിച്ചു. ചെറിയ ന്യൂനത കണ്ടെത്തിയ 33 സ്ഥാ പനങ്ങള്‍ക്ക് അവ പരിഹരിക്കു ന്നതിന് നോട്ടീസ് നല്‍കി.

ലൈസന്‍സ് ഇല്ലാതെ സ്ഥാപനം നടത്തുന്നത് 10 ലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്ന കു റ്റമാണ്. ഹോസ്റ്റലുകള്‍ നട ത്തുന്നവര്‍ ഭക്ഷ്യസുരക്ഷ ലൈസന്‍സ് എടുക്കുന്നതോ ടൊപ്പം വെള്ളം പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കി റി പ്പോര്‍ട്ട് സൂക്ഷിക്കേണ്ടതാണ്. ഭക്ഷണം പാചകം ചെയ്യുന്ന വര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഉണ്ടാവണം. ഗുണനിലവാരമുള്ള ഭക്ഷ്യവ സ്തുക്കള്‍ ഭക്ഷണം ഉണ്ടാക്കു ന്നതിന് ഉപയോഗിക്കേണ്ടതും ഭക്ഷ്യവസ്തുക്കള്‍ പരമാവധി ചു ടോടുകൂടി നല്‍കേണ്ടതുമാ ണ്. വരുംദിവസങ്ങളിലും പരി ശോധന തുടരുമെന്ന് ഭക്ഷ്യസു രക്ഷ അസി.കമീഷണര്‍ എ സക്കീര്‍ ഹുസൈന്‍ അറിയിച്ചു. 21, 22, 23 തീയതികളില്‍ ഭക്ഷ്യ സുരക്ഷ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അഞ്ച് സ്‌ക്വാഡു കളായിട്ടായിരുന്നു പരിശോ ധന. ഭക്ഷ്യസുരക്ഷാ നിയമപ്ര കാരം പക്ഷേ സുരക്ഷ ലൈസ ന്‍സ് രജിസ്‌ട്രേഷന്‍ ഇല്ലാതെ ഭക്ഷണസാധനങ്ങള്‍ ഉല്‍പ്പാ ദിപ്പിക്കുകയോ വിതരണംചെ യ്യുകയോ ചെയ്യാന്‍ പാടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top