പടിക്കലില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ 2 പേര്‍ മരിച്ചു

മുന്നിയൂര്‍: തൃശൂര്‍ കോഴിക്കോട് ദേശീയപാത പടിക്കലില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ 2 പേര്‍ മരിച്ചു.കോട്ടക്കല്‍ പടപ്പറമ്പ് പാങ്ങ് സ്വദേശികളായ റനീസ് (19), എം.ടി.നിയാസ് (19), എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് അപകടം. ദേശീയപാതയില്‍ പുതുതായി നിര്‍മിച്ച 4 വരി പാതയില്‍ നിന്ന് പടിക്കലില്‍ സര്‍വീസ് റോഡിലേക്ക് ഭാഗത്ത് സ്ഥാപിച്ച കോണ്ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ റനീസിനെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലും നിയാസ് കോഴിക്കോട് മെഡിക്കല്‍ കോളേജിലും വെച്ചാണ് മരിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top