പരപ്പനങ്ങാടി: ബേക്കറിയില്‍ മോഷണം. കടയിലെ സാധനങ്ങളും സംഭാവനപ്പെട്ടിയിലുണ്ടായിരുന്നു പണവും മോഷണം പോയിട്ടുണ്ട്. പരപ്പനങ്ങാടി റെയില്‍വേ അണ്ടര്‍ബ്രിഡ്ജിന് സമീപത്തെ അമ്മാറമ്പത്ത് മുഹമ്മദ് ഇഖ്ബാലിന്റെ എ ആര്‍ ബേക്കറിയിലാണ് മോഷണം നടന്നിരിക്കുന്നത്. കടയുടെ മേല്‍ക്കൂര തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയിരിക്കുന്നത്.
ഇന്ന് രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നതെന്ന് ബേക്കറിയിലുള്ളവര്‍ പറഞ്ഞു. സാധനങ്ങളെല്ലാം തന്നെ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. കടയിലെ സിസിടിയുടെ വയറുകളെല്ലാം മുറിച്ച് പ്രവര്‍ത്തന രഹിതമാക്കിയ നിലയിലാണ് ഉള്ളത്.
സംഭവത്തെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം സമീപത്തെ മറ്റ് ചില കടകളിലും മോഷണ ശ്രമം നടന്നിരുന്നെങ്കിലും ഇവിടെ നിന്ന് ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




