തൃശൂര്‍:കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും ഏജന്റും പിടിയിലായി. തൃപ്രയാറിലെ സബ് ആര്‍ ടി ഓഫീസിലെ മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍ സി എസ് ജോര്‍ജും ഏജന്റായ അഷറഫുമാണ് വിജിലസിന്റെ പിടിയിലായത്.
ഇന്ന് രാവിലെ തൃപ്രയാറിലെ കിഴുപ്പുള്ളികര ടെസ്റ്റ് ഗ്രൗണ്ടില്‍ വെച്ചാണ് ഇവര്‍ പിടിയിലാവുന്നത്.
വാഹന പുകപരിശോധന കേന്ദ്രം തുടങ്ങാനുള്ള അപേക്ഷ പാസ്സാക്കാനാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്. വാഹന പുക പരിശോധന കേന്ദ്രം തുടങ്ങാനായി പരാതിക്കാരാന്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ പാസ്സാക്കാന്‍ വേണ്ടിയാണ് ഇവര്‍ കൈകൂലി ആവശ്യപ്പെട്ടതെന്നാണ് വിവരം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




