വായനക്കൂട്ടം ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി: സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ആഹ്വാന പ്രകാരം നവജീവന്‍ വായനശാലയില്‍ രൂപീകരിച്ച വായനക്കൂട്ടത്തിന്റെ ഉദ്ഘാടനം പ്രശസ്ത കവി സി.പി വത്സന്‍ നിര്‍വ്വഹിച്ചു.

റൊമാനിയന്‍ അമേരിക്കന്‍ എഴുത്തുകാരന്‍ ഈലി വീസല്‍ ന്റെ നൈറ്റ് എന്ന പുസ്തകത്തെ എഴുത്തുകാരന്‍ വിനോദ് കുമാര്‍ തള്ളശ്ശേരി പരിചയപ്പെടുത്തി. വായനശാല പ്രസിഡണ്ട് സനില്‍ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സതീഷ് തോട്ടത്തില്‍, കേശവന്‍ ആലത്ത്, വിജിഷ വിജയന്‍, ആനന്ദ് കളരിക്കല്‍ എന്നിവര്‍ സംസാരിച്ചു.

ലൈബ്രേറിയന്‍ പ്രേമകുമാരി സ്വാഗതവും
വായനക്കൂട്ടം കണ്‍വീനര്‍ കെ.ശീതള നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top