Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ബി.പി.എഡ്. കായികക്ഷമതാ പരിശോധന

HIGHLIGHTS : Calicut University News; B.P.Ed. Fitness test

ബി.പി.എഡ്. കായികക്ഷമതാ പരിശോധന

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയനവര്‍ഷത്തെ ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്. പ്രവേശനത്തിനായി 12, 13 തീയതികളില്‍ നടത്തിയ കായികക്ഷമതാ പരിശോധനയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് 22-ന് നടത്തുന്ന പരിശോധനയില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ രാവിലെ 9 മണിക്ക് മുമ്പായി സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ എത്തിച്ചേരണം. പി.ആര്‍. 1005/2022

sameeksha-malabarinews

എം.എ. ഹിസ്റ്ററി പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠന വിഭാഗത്തില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.എ. ഹിസ്റ്ററി പ്രവേശനത്തിനുള്ള രണ്ടാംഘട്ട അഭിമുഖം 21-ന് രാവിലെ 10.30-ന് നടക്കും. പ്രവേശന മെമ്മോ ഇ-മെയിലില്‍ ലഭിച്ചവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. ഫോണ്‍ 0494 2407256, 2407376. പി.ആര്‍. 1006/2022

എം.ബി.എ. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് പഠനവകുപ്പില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. കൊമേഴ്സ് പ്രവേശനത്തിനുള്ള ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും 22, 23 തീയതികളില്‍ നടക്കും. ഇ-മെയിലില്‍ പ്രവേശന മെമ്മോ ലഭിച്ചിട്ടുള്ള റോള്‍ നമ്പര്‍ 5001 മുതല്‍ 5050 വരെയുള്ളവര്‍ 22-ന് രാവിലെ 10 മണിക്കും. 5051 മുതല്‍ 5100 വരെയുള്ളവര്‍ ഉച്ചക്ക് 2 മണിക്കും 5101 മുതലുള്ളവര്‍ 23-ന് രാവിലെ 10 മണിക്കും പഠനവിഭാഗത്തില്‍ ഹാജരാകണം. പി.ആര്‍. 1007/2022

പരീക്ഷാ ഫലം

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ നാലാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 9 വരെ അപേക്ഷിക്കാം. പി.ആര്‍. 1008/2022

പ്രാക്ടിക്കല്‍ പരീക്ഷ

ആറാം സെമസ്റ്റര്‍ ബി.വോക്. ഒപ്ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്നിക്സ് ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 27-ന് വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജില്‍ നടക്കും. പി.ആര്‍. 1009/2022

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!