Section

malabari-logo-mobile

ചങ്ങാടം തകര്‍ന്ന് ഒഴുക്കില്‍പ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി

HIGHLIGHTS : The raft broke and the laborers were rescued

തിരൂര്‍: ചങ്ങാടം തകര്‍ന്ന് തിരൂര്‍-പൊന്നാനി പുഴയില്‍ ഒഴുക്കില്‍പ്പെട്ടവരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. പടിഞ്ഞാറെക്കര നായര്‍തോട് പാലം പണിക്ക് എത്തിയ തൊഴിലാളികള്‍ സഞ്ചരിച്ച ചങ്ങാടമാണ് ഞായര്‍ രാത്രി എട്ടോടെ നായര്‍തോട് പാലത്തിനുസമീപം തകര്‍ന്നത്.

തൊഴിലാളികളായ നാലുപേരും ജോലികഴിഞ്ഞ് ഇക്കരക്ക് വരികയായിരുന്നു. പ്രഭുല്‍, രജുദീന്‍ എന്നിവര്‍ പാലത്തിന്റെ തൂണില്‍പ്പിടിച്ച് രക്ഷപ്പെട്ടു.
അരുണും അഷ്റഫും ഒഴുക്കില്‍പ്പെടുകയായിരുന്നു. രക്ഷപ്പെട്ട് കരക്ക് കയറിയവര്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളായ പടിഞ്ഞാറെക്കര സ്വദേശികളായ എ പി ഇസ്ഹാഖ്, സി പി അഷറഫ്, പി ജി പ്രശാന്ത് എന്നിവര്‍ ഫൈബര്‍ വള്ളത്തിലെത്തിയാണ് ഇരുവരെയും രക്ഷിച്ചത്.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!