HIGHLIGHTS : A nine-year-old boy drowned in the river while visiting a relative's house in Malappuram
മലപ്പുറം: തിരുനാവായ പല്ലാര്‍ പാലത്തിന്‍ കുണ്ട് വാലില്ലാപുഴയില്‍ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൂട്ടായി വാക്കാട് സ്വദേശി റഹീം- സൈഫുന്നീസ ദമ്പതികളുടെ മകന്‍ മുസമ്മില്‍ (9 )ആണ് മരിച്ചത്.
വാക്കാന്‍ കടപ്പുറം എഎംഎല്‍ പി സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.
പല്ലാറിലെ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു കുട്ടി. വീടിനു അടുത്തുള്ള പുഴയില്‍ കുട്ടി കാല്‍തെന്നി വീഴുകയായിരുന്നു. ഞായര്‍ ഉച്ചയോടെ കൂട്ടുകാര്‍കൊപ്പം വീടിനടുത്തുള്ള പാലത്തും കുണ്ടിലേക്ക് കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ഇതിനിടെ കാല്‍വഴുതി വീണു. കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും താഴ്ന്നുപോയി. തുടര്‍ന്ന് നാട്ടുകാരാണ് കുട്ടിയെ വെള്ളത്തില്‍നിന്ന് കരക്കെത്തിച്ചത്. കൊടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഉമ്മ: സൈഫുന്നീസ. സഹോദരന്‍; റിസ്വാന്‍,


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു