കുടുംബശ്രീ സിഡിഎസ് ‘തിരികെ സ്കൂളിൽ ‘ ക്യാമ്പയിൻ

HIGHLIGHTS : Kudumbashree CDS 'Back to School' Campaign

/പരപ്പനങ്ങാടി നഗരസഭ കുടുംബശ്രീ സിഡിഎസ് ‘തിരികെ സ്കൂളിൽ ‘ ക്യാമ്പയിൻ 2023 ഒക്ടോബർ ഒന്നിന് ബിഇഎം ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തി. നഗരസഭ ചെയർമാൻ എ ഉസ്മാൻ പതാക വീശി ഉദ്ഘാടനം ചെയ്തു.

നഗരസഭ വൈസ് ചെയർപേഴ്സൺ ഷഹർ ബാനു, സിഡിഎസ് ചെയർപേഴ്സൺ സുഹറാബി, സിഡിഎസ് വൈസ് ചെയർപേഴ്സൺ റൈഹാനത്ത്, പിടിഎ പ്രസിഡണ്ട് നൗഫൽ ഇല്ലിയൻ, സി ഡി എസ് കൺവീനർമാർ, സിഡിഎസ് മെമ്പർമാർ, തിരികെ സ്കൂൾ ആർ പി മാർ പങ്കെടുത്തു.

sameeksha-malabarinews

24,25,27,28,31,32വാർഡുകളിൽ നിന്നായി 420 അയൽക്കൂട്ട അംഗങ്ങൾ പങ്കെടുത്ത ക്യാമ്പിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് ആലി ബാപ്പു, വാർഡ് കൗൺസിലർ കാർത്തികേയൻ, കൗൺസിലർമാരായ സുമി റാണി, ഹരിറ, ദീപ, ബേബി അച്ചുതൻ സന്ദർശിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!