പരപ്പനങ്ങാടി: ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി നവജീവന്‍ വനിത വേദിയുടെ ആഭിമുഖ്യത്തില്‍ ‘ഉയരെ ‘ എന്ന പരിപാടി സംഘടിപ്പിച്ചു. പൊന്‍ മുള ഗ്രാമ പഞ്ചായത്തിലെ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ അധ്യാപിക നിത്യ മുഖ്യഅതിഥിയായി. ഭിന്നശേഷി കുട്ടികളെക്കുറിച്ച് സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ചു. ഭിന്നശേഷിക്കാരനായ ഷഹദ് എന്ന കുട്ടിയുടെ രക്ഷിതാവായ ഹാജറയും ചടങ്ങില്‍ സന്നിഹിതയായി.
ഭിന്നശേഷി സൗഹൃദ മുനിസിപ്പാലിറ്റിയാക്കുക എന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ റാംപ് പോലുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ചും ഇത്തരം കുട്ടികള്‍ക്കായി റിഹാബിലിറ്റേഷന്‍ സെന്ററുകള്‍ തുടങ്ങുന്നതിനുമായി മുനിസിപ്പാലിറ്റിയില്‍ നിവേദനം കൊടുക്കാന്‍ നവജീവന്‍ വായനശാല മുന്‍കൈ എടുക്കണമെന്ന് മുന്‍കാല ഗ്രന്ഥശാല പ്രവര്‍ത്തകനായ തള്ളശ്ശേരി ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു.
വനിത വേദി സെക്രട്ടറി കെ .ശീതള സ്വാഗതവും ജോയിന്റ് സെക്രട്ടറി സുനിത നന്ദിയും പറഞ്ഞ ചടങ്ങില്‍ വനിത വേദി പ്രസിഡണ്ട് സിമി നടുവത്ത് അധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡണ്ട് വിനോദ് തള്ളശ്ശേരി, വനിത വേദി അംഗം ഷാക്കിറ ,ഷബ്‌റേസ് എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



