പച്ചമലയാളം സമ്പര്‍ക്ക പഠനക്ലാസ് ആരംഭിച്ചു

മലപ്പുറം:സാക്ഷരതാമിഷന്‍ അതോറിറ്റി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പച്ചമലയാളം കോഴ്സിന്റെ സമ്പര്‍ക്ക പഠനക്ലാസ് ആരംഭിച്ചു. കോട്ടപ്പടി ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഞായറാഴ്ച ദിവസങ്ങളിലാണ് ക്ലാസ് നടക്കുന്നത്.

ബേസിക് കോഴ്സ്, അഡ്വാന്‍സ്ഡ് കോഴ്സ് എന്നിവയില്‍ രജിസ്റ്റര്‍ ചെയ്ത പഠിതാക്കള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു. പച്ചമലയാളം കോഴ്സ് അധ്യാപിക ജിബിന്‍ഷ തറയില്‍, സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ പി. അജിതകുമാരി എന്നിവര്‍ കോഴ്സ് കലണ്ടര്‍ സംബന്ധിച്ച് വിശദീകരണം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top