പൊന്നാനിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

പൊന്നാനി:പൊന്നാനിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ഒരാള്‍ മരിച്ചു. കുറ്റിപ്പുറം ഹൈവേയിലെ അയിങ്കലം മേഖലയില്‍ ഇന്ന് പുലര്‍ച്ചെ 5.30ഓടെ ശബരിമല തീര്‍ത്ഥാടകരെ കൊണ്ടുപോയ കര്‍ണാടക രജിസ്‌ട്രേഷന്‍ ട്രാവലര്‍, ലോറിയുടെ പിറകിലിടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലും കുറ്റിപ്പുറം ആശുപത്രിയിലും പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ചിലരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

മരണപ്പെട്ടയാളുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മറ്റുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top