സുപ്രീംകോടതിയുടെ നടപടി ഇന്നുമുതല്‍ തത്സമയം സംപ്രേഷണം

ദില്ലി: സുപ്രീംകോടതിയുടെ നടപടികള്‍ ഇന്നുമുതല്‍ തത്സമയം സംപ്രേഷണം ചെയ്യും. തുടക്കത്തില്‍ ഭരണഘടന ബെഞ്ചിലെ നടപടികളാണ് യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്നത്.

ജനങ്ങള്‍ക്ക് ഫോണുകളിലും ലാപ്‌ടോപ്പുകളിലും കമ്പ്യൂട്ടറുകളിലും തടസ്സമില്ലാതെ സുപ്രീംകോടതിയുടെ നടപടികള്‍ ഇന്നും മുതല്‍ കാണാന്‍ കഴിയും.

സംപ്രേഷത്തിനുവേണ്ടി സ്വന്തം പ്ലാറ്റ്‌ഫോം ഉണ്ടാക്കുമെന്നും യൂട്യൂബ് ഉപയോഗിക്കുന്നത് താല്‍ക്കാലികമാണെന്നും ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.രാജ്യത്താകെ ആറ് ഹൈക്കോടതികള്‍ കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top