വീടുകളില്‍ അതിക്രമിച്ച് കയറി സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍

തിരുവനന്തപുരം:രാത്രി കാലങ്ങളില്‍ വീടുകളില്‍ അതിക്രമിച്ച്
കയറി സ്ത്രീകള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുന്ന യുവാവ് പിടിയിലായി. വട്ടപ്പാറ മണലി ഏകലവ്യന്‍(30) ആണ് അറസ്റ്റിലായത്.

വട്ടപ്പാറ സി ഐ ശ്രീജിത്തിന്റെ മേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

രാത്രീസമയത്ത് വീടുകളില്‍ അതിക്രമിച്ച് കയറി സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു ഇയാളുടെ പതിവ്. വട്ടപ്പാറ കണക്കോട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ നടപടി. കഴിഞ്ഞദിവസമാണ് ഇയാള്‍ യുവതിയുടെ വീട്ടില്‍ കയറി അതിക്രമം നടത്തിയത്. ഇയാള്‍ക്കെതിരെ വട്ടപ്പാറ സ്റ്റേഷനില്‍ മാത്രം അഞ്ചോളം ക്രിമില്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Share news
error: Content is protected !!
Scroll to Top