സ്‌പെഷ്യല്‍ ചെയര്‍ നല്‍കി ബിഇഎം സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍

പരപ്പനങ്ങാടി: ബിഇഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ കൊടക്കാട് എഡബ്ല്യുഎച്ച് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സി പി സ്‌പെഷ്യല്‍ ചെയര്‍ വാങ്ങി നല്‍കി.

പ്രഭ പദ്ധതിയുടെ ഭാഗമായി നേരത്തെ ബിഇഎം ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ കൊടക്കാട് എഡബ്ല്യുഎച്ച് സ്‌പെഷ്യല്‍ സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു. ആസമയത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്കായി സി പി സ്‌പെഷ്ല്‍ചെയര്‍ നല്‍കാമെന്ന് പറഞ്ഞിരുന്നു. ഇതെതുടര്‍ന്ന് കുട്ടികള്‍ പണം സ്വരൂപീച്ച് ചെയറുകള്‍ വാങ്ങിക്കുകയായിരുന്നു. മൂന്ന് ചെയറുകളാണ് കൈമാറിയത്.

ബി.ഇ.എം.എച്ച്. എസ്. പ്രിന്‍സിപ്പാള്‍ ബിന്ദ്യ മേരി ജോണ്‍ ,പി. ടി. എ. പ്രസിഡന്റ് . നൗഫല്‍ ഇല്ലിയന്‍ . എന്‍എസ്എസ് കോഡിനേറ്റര്‍ .പ്രത്യുഷ് , നാസര്‍,എഡബ്ല്യുഎച്ച് എച്ച്.എം. സത്യഭാമ ,എന്‍എസ്എസ് വളണ്ടിയര്‍മാരും എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

Share news
error: Content is protected !!
Scroll to Top