പരപ്പനങ്ങാടി: അജ്മാനില്‍ നടന്ന ബധിര ചാമ്പ്യന്‍സ് ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് കിരീടം നേടിക്കൊടുത്ത ടീമിലെ മലയാളി സാന്നിധ്യം പി ആര്‍ മുഹമ്മദ് സുഹൈലിന് പരപ്പനങ്ങാടി പെംസ് സി ബി എസ് ഇ സ്‌കൂളില്‍ സ്വീകരണം നല്‍കി.
മാനേജര്‍ ഇ ഒ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ഫിറോസ് പി കെ, പ്രിന്‍സിപ്പാള്‍ ബീന എം ബി, അഡ്മിനിസ്‌ട്രേറ്റര്‍ മന്‍സൂര്‍ അലി ചെമ്മാട്, നസിയ ഹാരിഷ്, ജയകൃഷ്ണന്‍, ശ്യാം ലാല്‍, നിഹാല ജെബിന്‍, ഷിഫ്ല വാഴയില്‍, ഹഫ്‌സത്ത് പി ആര്‍ , ഫവാസ്, സജ സയാന്‍ എന്നിവര്‍ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




