പൊളിറ്റിക്കൽ ത്രില്ലർ എട്ട്  സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തു 

എട്ട് സിനിമയുടെ പോസ്റ്റർ  എട്ടാം തിയതി എട്ടുമണിക്ക്  പ്രേക്ഷകരിലേക്കെത്തി. .ആകാംക്ഷയും ട്വിസ്റ്റും അവസരോചിതമായ നർമരംഗങ്ങളുമായി ഒരു കിടിലൻ പൊളിറ്റിക്കൽ ത്രില്ലർ പ്രേക്ഷകരിലേക്ക് .

ഈസ്റ്റർ ദിനത്തോട് അനുബന്ധിച്ചാണ് അനൂപ് മേനോൻ ,അഹാനകൃഷ്ണ , സുരഭി ലക്ഷ്‌മി, ബിനു പപ്പു , മിയ ജോർജ്, ആത്മീയ രാജൻ , മെറീന മൈക്കിൾ, അപ്പാനി  ശരത് , കെ എസ് പ്രസാദ് , സെന്തിൽ കൃഷ്ണ ,നിരഞ്ജ് മണിയൻപിള്ള രാജു, മാനസ രാധാകൃഷ്ണൻ , ജയകുമാർ ,  , ഫുക്രു   ഉൾപ്പെടെയുള്ള സെലിബ്രിറ്റികളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ  അണിയറ പ്രവർത്തകർ  പോസ്റ്റർ റിലീസ് ചെയ്‌തത്‌ .

വയലറ്റ് ഫിലിംസിൻറെ ബാനറിൽ നവാഗതനായ റോഷിൻ എ റഹ്‍മാൻ തിരക്കഥയെഴുതി  സംവിധാനം ചെയ്യുന്ന എട്ട്  നിർമ്മിച്ചിരിക്കുന്നത് മുഹ്സിന കോയാക്കുട്ടിയാണ് . അവസാനം വരെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ടിസ്റ്റുകളാൽ സമ്പന്നമാണ് ചിത്രം .

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top