ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാത്രിയിലും വിവാഹങ്ങള്‍ നടത്താന്‍ അനുമതി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നിലെ വിവാഹമണ്ഡപങ്ങളില്‍ രാത്രിസമയങ്ങളിലും വിവാഹങ്ങള്‍ നടത്താന്‍ അനുമതി.ഗുരുവായൂര്‍ ദേവസ്വമാണ് അനുമതി നല്‍കിയിരിക്കുന്നത്. അതെസമയം എത്ര സമയം വരെ വിവാഹങ്ങള്‍ ആവാം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

60 വര്‍ഷം മന്‍പ് വരെ ഹൈന്ദവ വിവാഹങ്ങള്‍ രാത്രിയിലാണ് നടന്നിരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് ദേവസ്വം എത്തിയത്.

2022 ഡിസംബറില്‍ നായര്‍ സമാജം ജനറല്‍ കണ്‍വീനര്‍ വി അച്യുതക്കുറുപ്പ് മകന്റെ വിവാഹം ക്ഷേത്രത്തിന് മുന്നില്‍ വൈകുന്നേരം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യോഗത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷ യോഗം പരിഗണിച്ചുകൊണ്ട് ഡിസംബര്‍ 19 ന് വൈകീട്ട് അഞ്ചു മണിക്ക് വിവാഹം നടന്നിരുന്നു.

ഇക്കാര്യമാണ് രാത്രിയിലും വിവാഹം നടത്തുന്ന കാര്യത്തില്‍ ദേവസ്വം തീരുമാനം എടുക്കുന്നതിലേക്ക് വഴിവച്ചത്. ഈ തീരുമാനം നടപ്പിലാക്കുന്നതിനായി ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി മനോജ്കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top