Section

malabari-logo-mobile

‘വിസി സ്ഥാനം ചട്ടപ്രകാരം യോഗ്യതയുണ്ട് ‘; ഗവര്‍ണര്‍ക്ക് കേരള മുന്‍ വിസിയുടെ വിശദീകരണം

HIGHLIGHTS : 'The position of VC is eligible as per rules'; Explanation of former Kerala VC to Governor

തിരുവനന്തപുരം: പുറത്താക്കാതിരിക്കാനുള്ള ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് കേരള മുന്‍ വിസി ഡോ. വി പി മഹാദേവന്‍ പിള്ള മറുപടി നല്‍കി . വിസിയാകാനുള്ള യോഗ്യതകള്‍ തനിക്കുണ്ടെന്നും ചട്ടപ്രകാരമാണ് വിസി സ്ഥാനത്തെത്തിയതെന്നുമാണ് വിശദീകരണം. ഒക്ടോബര്‍ 24 ന് ഡോ. വി പി മഹാദേവന്‍പിള്ള വിരമിച്ചിരുന്നു.

പുറത്താക്കാതിരിക്കാനുള്ള ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല സ്റ്റേ ഇല്ല. അടിയന്തരമായി രാജിവെക്കാനുള്ള ഗവര്‍ണറുടെ കത്തിനെ ദീപാവലി ദിവസത്തെ പ്രത്യേക സിറ്റിംഗിലൂടെ മറികടക്കാന്‍ വിസിമാര്‍ക്ക് കഴിഞ്ഞിരുന്നു. തല്‍സ്ഥാനത്ത് തുടരാന്‍ ഹൈക്കോടതി അനുവദിച്ചെങ്കിലും ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനുള്ള സമയപരിധി ഇന്ന് തീരുകയാണ്. നോട്ടീസിന് മറുപടി നല്‍കാതെയാണ് 7 വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

sameeksha-malabarinews

നോട്ടീസ് നിയമപരമല്ലെന്നും റദ്ദാക്കണമെന്നുമാണ് വിസിമാര്‍ വാദിച്ചത്. നോട്ടീസ് സ്റ്റേ ചെയ്യാതെ ഹര്‍ജിയില്‍ ചാന്‍സലറുടെ അടക്കം വിശദീകരണം തേടി ഹര്‍ജി ഇന്നത്തേക്ക് മാറ്റി.

അടുത്ത് ചേരുന്ന സെനറ്റ് യോഗത്തില്‍ സെര്‍ച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാനുള്ള അജണ്ടയില്ലെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും സര്‍വ്വകലാശാല വ്യക്തമാക്കി. നോമിനിയെ നിര്‍ദ്ദേശിക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ അത് തുറന്നുപറയണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. നവംബര്‍ നാലിന് ചേരുന്ന യോഗത്തിന് ശേഷം വീണ്ടും യോഗം ചേരാന്‍ കഴിയുമോ എന്നറിയിക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് സര്‍വ്വകലാശാല അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!