Section

malabari-logo-mobile

196 ഗ്രാം എംഡിഎംഎയുമായി 2 പേര്‍ അറസ്റ്റില്‍

HIGHLIGHTS : 2 persons arrested with 196 grams of MDMA

തിരൂര്‍: കാറില്‍ കടത്തിയ 196 ഗ്രാം എംഡിഎംഎയുമായി അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. തിരൂര്‍ പറവണ്ണ പള്ളാത്ത് അബൂബക്കര്‍ അഹദ് (30), വേങ്ങര പൂച്ചേങ്ങല്‍ അബൂബക്കര്‍ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് ലക്ഷം രൂപ വിലവരുന്ന ലഹരിവസ്തുക്കളാണ് പിടികൂടിയത്.

ഇവരില്‍നിന്ന് സ്ഥിരമായി ലഹരിവാങ്ങുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി തിരൂര്‍ സിഐ എം ജെ ജിജോ അറിയിച്ചു. പ്രതികളെ തിരൂര്‍ കോടതി യില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

sameeksha-malabarinews

ജില്ലാ പൊലീസ് മേധാവി സുജി ദാസലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരൂര്‍ ഡിവൈഎസ് വി വി ബെന്നിയുടെ നേതൃത്വത്തില്‍ സിഐയുടെയും സംഘത്തിന്റെയും പരിശോധന. എസ്‌ഐമാരായ സജേഷ് സി ജോസ്, വിപിന്‍, പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, പ്രതിഷ് കുമാര്‍, അരുണ്‍,ആന്റണിഎന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!