അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി

കോഴിച്ചെന: ഉമ്മയെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. കോഴിച്ചെന നാക്കുന്നത് (പാങ്ങാട്ട് ) റാഷിദ് അലിയുടെ ഭാര്യ സഫ്വ ( 25 ), മക്കളായ
ഫാത്തിമ മര്‍സീവ (4) മറിയം(1)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മക്കളെ ഒരു മുറിയില്‍ മരിച്ച നിലയിലും സഫ്‌വയെ മറ്റൊരു മുറിയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മക്കളെ കഴുത്ത് മുറുക്കിക്കൊന്ന് യുവതി ആത്മഹത്യ ചെയ്തതാകുമെന്നാണ് നിഗമനം.

വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്. കല്പകഞ്ചേരി പോലീസ് സ്ഥലത്തെത്തി.

 

Share news
error: Content is protected !!
Scroll to Top