ദില്ലി:ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും .തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഉച്ചക്ക് 12 മണിക്ക് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.
രാവിലെ 10 മണിക്ക് ഗാന്ധിനഗര്‍ ബിജെപി അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചപ്പോഴും ഗുജറാത്ത് ഇലക്ഷന്‍ കമ്മീഷന്‍ തീയതി പ്രഖ്യാപിച്ചിരുന്നില്ല.
ഗുജറാത്ത് നിയമസഭയുടെ കാലാവധി 2023 ഫെബ്രുവരി 18നും ഹിമാചല്‍പ്രദേശ് നിയമസഭയുടെ കാലാവധി 2023 ജനുവരി എട്ടിനും ആണ് അവസാനിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായി ആയിരിക്കും തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് വിവരം



