Section

malabari-logo-mobile

ഇടുക്കി എയര്‍സ്ട്രിപ്പിന്റെ റണ്‍വേയോട് ചേര്‍ന്നുള്ള ഭാഗം ഇടിഞ്ഞ് വീണു

HIGHLIGHTS : The portion of the Idukki airstrip adjacent to the runway collapsed

നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന ഇടുക്കി എയര്‍സ്ട്രിപ്പിന്റെ റണ്‍വേയോട് ചേര്‍ന്നുള്ള ഭാഗം കനത്ത മഴയില്‍ ഇടിഞ്ഞ് വീണു. അമ്പതടിയോളം താഴ്ചയിലാണ് മണ്ണ് ഇടിഞ്ഞിരിക്കുന്നത്. വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പില്‍ വിമാനം ഇറക്കുന്നതിനുള്ള നടപടികള്‍ വീണ്ടും വൈകും.

സംസ്ഥാന സര്‍ക്കാര്‍ 13 കോടി രൂപ വക ഇരുത്തിയ ഇടുക്കി ജില്ലയുടെ സ്വപ്ന പദ്ധതിയാണ് സത്രം എയര്‍ സ്ട്രിപ്പ്. എന്‍.സി.സി. കേഡറ്റകുകള്‍ക്ക് ചെറു വിമാനങ്ങള്‍ പറത്തുന്നതിന് പരിശീലനം നല്‍കുക എന്നതാണ് ലക്ഷ്യം. പദ്ധതി ഏകദേശം പൂര്‍ത്തിയാകാറായ സമയത്താണ് റണ്‍വേയ്ക്ക് സമീപം മണ്ണ് ഇടിഞ്ഞത്. റണ്‍വേയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ഏപ്രിലിലും ജൂണിലും പരീക്ഷണ പറക്കല്‍ നടത്തിയിരുന്നങ്കിലും വിജയകരമായിരുന്നില്ല. റണ്‍വേയുടെ ചേര്‍ന്നുള്ള മണ്‍ തിട്ട നീക്കം ചെയ്യണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് ഈ പ്രവര്‍ത്തികള്‍ നടത്തുന്നതിനിടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ എന്നാണ് ആരോപണം.

sameeksha-malabarinews

റണ്‍വയോട് ചേര്‍ന്ന് ശക്തമായ ഉറവ രൂപപ്പെട്ടിട്ടുണ്ട്. ഇത് വീണ്ടും മണ്ണിടിയാന്‍ കാരണമായേക്കും. ഇടിഞ്ഞ ഭാഗങ്ങള്‍ കെട്ടിയെടുത്ത് പഴയ രീതിയില്‍ എത്തിക്കണമെങ്കില്‍ സര്‍ക്കാര്‍ ഇനിയും കോടികള്‍ കണ്ടെത്തേണ്ട സ്ഥിതിയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!