കുഞ്ഞാലിക്കുട്ടിക്കെതിരായ പരാമര്‍ശം; കെ എസ് ഹംസയെ പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്നും മാറ്റി

കോഴിക്കാട്: മുസ്ലിംലീഗിന്റെ പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരാമര്‍ശം നടത്തിയ
സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റി. സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ ഇടപെട്ടാണ് കെഎസ് ഹംസയ്‌ക്കെതിരെ നടപടിയെടുത്തത്.

സംസ്ഥാന സെക്രട്ടറി, പ്രവര്‍ത്തകസമിതി അംഗം എന്നിവയടക്കം പാര്‍ട്ടിയിലെ സ്ഥാനങ്ങളില്‍ നിന്നാണ് ഹംസയെ നീക്കിയത്. കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചതിനല്ല, യോഗത്തില്‍ ആരൊക്കെയാണ് പങ്കെടുത്തത്, എന്തെല്ലാം കാര്യങ്ങളാണ് ചര്‍ച്ചയായത് എന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതാണ് നടപടിയിലേക്ക് നയിച്ചത് എന്നാണ് ലീഗ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം.

അതേ സമയം പാര്‍ട്ടിക്കകത്തെ നടപടിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പരസ്യ പ്രതികരണത്തിനില്ലെന്നും കെ എസ് ഹംസ നടപടിയില്‍ പ്രതികരിച്ചു.

നേരത്തെ കൊച്ചിയില്‍ ചേര്‍ന്ന മുസ്ലിംലീഗിന്റെ പ്രവര്‍ത്തക സമിതിയില്‍ താങ്കള്‍ ഇടതുപക്ഷത്താണോ യുഡിഎഫിലാണോ എന്ന കാര്യത്തില്‍ ജനത്തിന് സംശയമുണ്ട് എന്നായിരുന്നു കെ എസ് ഹംസയുടെ പരാമര്‍ശം.

 

Share news
error: Content is protected !!
Scroll to Top