Section

malabari-logo-mobile

പട്രോളിങ്ങിനെത്തിയ പൊലീസുകാരെ ക്ലബില്‍ പൂട്ടിയിട്ട് മര്‍ദ്ദനം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

HIGHLIGHTS : The policemen who came on patrol were locked in the club and beaten up; Three people are in custody

കണ്ണൂര്‍: കണ്ണൂര്‍ അത്താഴക്കുന്നില്‍ ടൗണ്‍ എസ് ഐയെയും പൊലീസുകാരെയും ക്ലബ്ബില്‍ പൂട്ടിയിട്ട് അക്രമിച്ചു. മര്‍ദ്ദനത്തില്‍ എസ്‌ഐസിഎച്ച് നസീബിന് ഷോള്‍ഡറിനും സിവില്‍ പൊലീസ് ഓഫീസര്‍ അനീഷിനും പരിക്കേറ്റു. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

പട്രോളിങ്ങിനിടെ ക്ലബ്ബില്‍ മദ്യപിക്കുന്നത് കണ്ടാണ് കയറിയതെന്നും ക്ലബ്ബില്‍ കയറിയപ്പോള്‍ പുറത്ത് നിന്ന് വാതില്‍ പൂട്ടി അകത്ത് ഉണ്ടായിരുന്ന ഏഴ് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!