മലപ്പുറം: ഓട്ടോയുടെ നമ്പര്‍ വെച്ച് നിരത്തിലോടിയ ഇന്നോവയെ പൊക്കി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. എ എം വി ഐ മാരായ പി ബോണി, വി വിജീഷ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ടത്താണിയില്‍ വച്ച് ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇന്നോവ പിടിയിലായത്. പിടിയിലായ വാഹനത്തിനെ കുറിച്ചുള്ള വിശദ പരിശോധനയില്‍ നിയമലംഘനങ്ങളുടെ നീണ്ട നിരയാണ് കണ്ടെത്തിയത് .
വ്യാജ നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിച്ചതിന് പുറമെ വാഹനം ഓടിച്ചയാള്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നു , മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചായിരുന്നു ഡ്രൈവിംഗ് . വാഹനത്തില്‍ ചരക്ക് സാധനങ്ങള്‍ കയറ്റിയതിനും അനധികൃതമായി വാടകക്ക് ഉപയോഗിച്ചതിനും ഉള്‍പ്പെടെ 21000 രൂപ പിഴ ചുമത്തി. വാഹനം മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
എന്‍ഫോഴ്‌സ്‌മെന്റ് ജില്ല ആര്‍ ടി ഒ ഒ പ്രമോദ് കുമാറിന്റെ നിര്‍ദേശപ്രകാരം ദേശിയ സംസ്ഥാനം പാതകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വാഹനം പിടിച്ചെടുത്തത്.
എ ഐ ക്യാമറ വന്നതിനുശേഷം വ്യാജ വാഹനങ്ങളും രജിസ്‌ട്രേഷന്‍ നമ്പര്‍ മാറ്റം വരുത്തിയവയുമായ നിരവധി വാഹനങ്ങള്‍ പിടിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തരം വാഹനങ്ങള്‍ പിടികൂടുന്നതിന് വേണ്ടി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥര്‍ പ്രത്യേക പരിശോധനയുമായി രംഗത്തിറങ്ങിയത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



