കുട്ടിക്കാനം: ഇടുക്കി കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. കമ്പംമേട് സ്വദേശി സോമിനി ആണ് മരിച്ചത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
രാത്രി ഏഴുമണിയോടെ ആയിരുന്നു അപകടം. പൊലീസ് ഉദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ബിബിന്‍ ദിവാകരനും കുടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് പാറ വീണത്. പഞ്ചാലിമേട് സന്ദര്‍ശിച്ച ശേഷം തിരികെ വരും വഴിയാണ് അപകടം ഉണ്ടായത്. ബിബിന്റെ ഭാര്യയും കട്ടപ്പന വനിത പൊലീസ് സ്റ്റേഷന്‍ സിപിഒയുമായ അനുഷ്‌കയെ കഴുത്തിന് പരുക്കേറ്റതിനെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ ബിബിന്‍, മക്കളായ ആദവ് (5), ലക്ഷ്യ (8 മാസം), അനുഷ്‌കയുടെ അമ്മ ഷീല എന്നിവരെ നിസാര പരുക്കുകളോടെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


