നെയ്മറും അല്‍ ഹിലാലുമായി കരാറിലെത്തിയെതായി റിപ്പോര്‍ട്ട്

പി.എസ്.ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറും സൗദി പ്രോ ലീഗിലേക്കെന്ന് റിപ്പോര്‍ട്ട്. അല്‍ ഹിലാല്‍ ക്ലബുമായി താരം കരാറിലെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 100 ദശലക്ഷം യൂറോയാണ് അല്‍ ഹിലാലിന്റെ വാഗ്ദാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അല്‍ ഹിലാലുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് നെയ്മര്‍ ധാരണയിലെത്തിയതെന്ന് ഫ്രഞ്ച് മാധ്യമം ‘ലെ ക്വിപ്’ റിപ്പോര്‍ട്ട് ചെയ്തു.

2017ല്‍ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം യൂറോക്കാണ് നെയ്മര്‍ പി.എസ്.ജിയില്‍ എത്തിയത്. 112 മത്സരങ്ങളില്‍ ക്ലബിനായി 82 ഗോളുകള്‍ നേടിയിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top