കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്. തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്‌സ്പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിനും നേരെയാണ് കല്ലേറ് ഉണ്ടായത്. രണ്ട് ട്രെയിനിന്റെയും ഗ്ലാസ് പൊട്ടിയിട്ടുണ്ട്.
രാത്രി 7.11 നും 7.16 നും ആണ് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തു നിന്ന് കല്ലേറ് ഉണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



