
എടപ്പാള്‍ : നിരവധി കവര്‍ച്ചാക്കേസുകളിലെ പ്രതിയെ പിടികൂടാന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയതോ ടെ യുവാവ് കോടതിയില്‍ കീഴട ങ്ങി. കാഞ്ഞിരമുക്ക് പത്തായി നെടുമ്പുറത്ത് റിബിന്‍ രാജ് എന്ന (സീന്‍ രാജ്- 34)ആണ് പൊന്നാനി കോടതിയില്‍ കീഴട ങ്ങിയത്.
എടപ്പാള്‍ മേഖലയില്‍ പുലര്‍ ച്ച നടത്തിയ കവര്‍ച്ചാക്കേസുക ളിലെ പ്രതിയെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോ ധിച്ചതാണ് നിര്‍ണായകമായ ത്. നീല സ്‌കൂട്ടിയില്‍ സഞ്ചരിക്കു ന്നയാളാണ് മോഷ്ടാവെന്ന് വ്യ ക്തമായി. ഇതിനിടെ കാവില്‍പ്പ ടിയിലെ ഒരുവീട്ടിലെ മുറിയില്‍ ഉറങ്ങിക്കിടന്ന കുട്ടിയുടെ ആഭ രണങ്ങള്‍ ജനാലവഴി മോഷ്ടി ച്ചശേഷം എടപ്പാള്‍ പഴയ ബ്ലോ ക്കിന് അടുത്തുള്ള വീട്ടില്‍ രണ്ടാംമോഷണത്തിന് ശ്രമി ച്ചെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതോടെ ബിന്‍ രാജ് ഓടിരക്ഷപ്പ ട്ടു. ഇതിനിടെ ഇയാളുടെ സ്‌കൂട്ടിയുടെ താക്കോല്‍ നഷ്ടപ്പെട്ടു.
തുടര്‍ന്ന് വാ ഹനം സമീപ ത്തുള്ള കുറ്റി ക്കാട്ടില്‍ ഒളിപ്പിച്ചശേഷം പരിസ രത്തെ പ്രകാശന്‍ എന്നയാളുടെ വീട്ടില്‍നിന്ന് ബുള്ളറ്റ് കവര്‍ന്ന് രക്ഷപ്പെട്ടു. ഉപേക്ഷിച്ചനില യില്‍ കണ്ടെത്തിയ നീല സ്‌കൂട്ടി യെപ്പറ്റിയുള്ള അന്വേഷണത്തി ലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. പൊലീസ് തന്നെ തിരി ച്ചറിഞ്ഞതായി മനസ്സിലാക്കിയ പ്രതി ഒളിവില്‍പോവുകയായി രുന്നു. പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ പ്രതി പൊന്നാനി കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




