Section

malabari-logo-mobile

ആന്‍ മരിയയെ രക്ഷിക്കാന്‍ കൈ കോര്‍ത്ത് പോലീസും നാട്ടുക്കാരും

HIGHLIGHTS : The police and locals join hands to save Ann Maria

ഹൃദയാഘാതത്തെ തുടര്‍ന്ന് കട്ടപ്പന സെന്റ്. ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 17 വയസ്സുകാരി ആന്‍മരിയയെ അടിയന്തിര ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയില്‍ എത്തിച്ചു. അന്‍മരിയയെ കൊണ്ട് പോകുന്ന ആംബുലന്‍സിന് വഴിയോരുക്കി നാട്ടുകാരും പോലീസ്‌ക്കാരും ഒരു പോലെ രംഗത്തെത്തി.

2 മണിക്കൂര്‍ 40മിനിറ്റില്‍ 132 കി. മീ. ദൂരം താണ്ടിയാണ് അന്‍മരിയുമായി വന്ന ആംബുലന്‍സ് കട്ടപ്പനയില്‍ നിന്ന് എറണാകുളത്ത് എത്തിയത്. മന്ത്രിയുടെ നേതൃത്വത്തില്‍ നിമിഷനേരം കൊണ്ടാണ് ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചത്. ഇരുപതോളം സംഘടനകളും,കേരള പോലീസും, ആംബുലന്‍സ് ഡ്രൈവര്‍സ് സംഘടന, സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ എന്നിവരെല്ലാം ഈ ദൗത്യത്തില്‍ പങ്കു ചേര്‍ന്നു.

sameeksha-malabarinews

കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് ചെറുതോണി -തൊടുപുഴ -മൂവാറ്റുപുഴ -വൈറ്റില വഴിയാണ് എറണാകുളം അമൃത ഹോസ്പിറ്റലില്‍ എത്തിയത്. ആംബുലന്‍സ് പോകുന്ന വഴിയിലെ ട്രാഫിക് നിയന്ത്രിച്ച് കൊണ്ട് പോലീസുക്കാര്‍ ആംബുലന്‍സിന് വഴിയൊരുക്കി.അത് പോലെ ആ വഴി പോവുന്ന മറ്റു യാത്രക്കാരോട് ഇതിനോട് സഹകരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.ആശുപത്രിയില്‍ എത്തിയ മന്ത്രി ഇതിനോട് സഹകരിച്ച നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കുമെല്ലാം നന്ദി അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!