ദില്ലി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്തര്‍ ബിഷപ്പ് സ്ഥാനം രാജിവെച്ചു. മാര്‍പ്പാപ്പ രാജി സ്വീകരിച്ചു. ഇനി മുതല്‍ ബിഷപ്പ് എമരിറ്റസ് എന്നായിരിക്കും അറിയപ്പെടുക.
ജലന്തര്‍ രൂപതയുടെ നല്ലതിനും ഒരു പുതിയ ബിഷപ്പിനെ നിയമിക്കാനും വേണ്ടിയാണ് രാജിയെന്ന് ഫ്രാങ്കോ പറഞ്ഞു.
കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയതിനെതിരെ ഹര്‍ജി കോടതിയുടെ പരിഗണനിയിലിരിക്കവെയാണ് രാജിവെച്ചിരിക്കുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




