വോള്‍വോയുടെ ഓള്‍ ഇലക്ട്രിക് C40 റീചാര്‍ജ് ഇന്ത്യയിലേക്ക്

ഇന്ത്യയില്‍ തങ്ങളുടെ അടുത്ത ഇലക്ട്രിക് വാഹനമായ ഓള്‍ ഇലക്ട്രിക് C40 അവതരിപ്പിക്കാന്‍ ഒരുങ്ങി സ്വീഡിഷ് ആഡംബര വാഹന ബ്രാന്‍ഡായ വോള്‍വോ കാര്‍സ്. ഈ മാസം ജൂണ്‍ 14 ന് ആണ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായ ഇലക്ട്രിക് C40 അവതരിപ്പിക്കുന്നത്.

2030 ഓടെ പൂര്‍ണ്ണമായും ഇലക്ട്രിക് കാര്‍ ബ്രാന്‍ഡ് ആയി മാറാന്‍ പദ്ധതിയിടുകയാണ് വോള്‍വോ കമ്പനി.C40 ഇലെക്ട്രിക് കാറിന് 5സീറ്റിംഗ് ലേ ഔട്ടാണ് ഉള്ളത്.മുന്‍ വശത്ത് ഒരു സ്റ്റോറേജ് ഏരിയയും ഇതിനുണ്ട്.2702 എംഎ വീല്‍ ബേസും 171എംഎ ഗ്രൗണ്ട് ക്ലിയറന്‍സും ആണ് ഉള്ളത് .

അന്താരാഷ്ട്ര വിപണിയില്‍ വൈവിധ്യമാര്‍ന്ന ബാറ്ററി, മോട്ടര്‍ ഓപ്ഷനുകളും ഇതിനുണ്ട്.

 

Share news
error: Content is protected !!
Scroll to Top