സമൂഹ മാധ്യമങ്ങള്‍ ശ്രദ്ധനേടി രഞ്ജന്‍ പ്രമോദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ‘ ഓ ബേബിയിലെ ‘ ആദ്യഗാനം. പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ആലപിച്ച് പുറത്തിറങ്ങിയ ഈ ഗാനം റിലീസായി കുറച്ച് സമയങ്ങള്‍ക്കുള്ളില്‍ തന്നെ ശ്രദ്ധ നേടി. ഇതിനോടകം നിരവധി പേര്‍ പാട്ട് സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിരിക്കുന്നത്.
ഹരിനാരായണന്‍ ബി കെ യുടെ വരികള്‍ക്ക് വരുണ്‍ കൃഷ്ണയും പ്രണവ് ദാസും ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. ദിലീഷ് പോത്തനാണ് സിനിമയിലെ പ്രധാന വേഷത്തില്‍ എത്തുന്നത്. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച രഞ്ജന്‍ പ്രമോദ് ഒരിടവേളക്ക് ശേഷം എടുക്കുന്ന ചിത്രമാണിത്.
ടര്‍ടില്‍ വൈന്‍ പ്രോഡക്ഷന്‍,കളര്‍ പെന്‍സില്‍ ഫിലിംസ്, പകല്‍ ഫിലിംസ് എന്നിവയുടെ ബാനറില്‍ ദിലീഷ് പോത്തന്‍, അഭിഷേക് ശശിധരന്‍,പ്രമോദ് തേര്‍വാര്‍പ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.ജൂണ്‍ 9നാണ് സിനിമ റിലീസിനെത്തുന്നത്.




