കടയില്‍ നിന്നും വാങ്ങിയ ക്രീം ബന്നിനകത്ത് ഗുളികകള്‍ കണ്ടെത്തി

താനാളൂര്‍: കടയില്‍ നിന്നും വാങ്ങിയ ക്രീം ബന്നിനകത്ത് ഗുളികകള്‍ കണ്ടെത്തി. താനാളൂരിലെ കടയില്‍ നിന്ന് തിങ്കളാഴ്ച വൈകുന്നേരം താനാളൂരിലെ മൂത്താട്ട് കുഞ്ഞാലി ഹാജി വാങ്ങിയ ഒരു പാക്കറ്റ് ക്രീം ബന്നില്‍ നിന്ന് ഒരെണ്ണം ഇന്ന് രാവിലെ ഹാജിയുടെ പേരമകന്‍ ബണ്‍ പൊട്ടിച്ച് കഴിക്കുമ്പോഴാണ് വെള്ള നിറത്തിലുള്ള പത്തിലധികം ഗുളികകള്‍ കാണാന്‍ ഇടയായത്. മൂന്ന് ഗുളികകള്‍ കുട്ടി കഴിച്ചിട്ടുണ്ടാവുമെന്ന് കരുതപ്പെടുന്നു

കമ്പനി ഉടമയെ വിവരമറിയിച്ചതനുസരിച്ച് കടയില്‍ നിന്ന് ബാക്കിയുള്ളവ കടയില്‍ നിന്നും തിരിച്ചു കൊണ്ടു പോയി. വെള്ള നിറത്തിലുള്ള ഗുളികക്ക് പ്രത്യേക രസമോ വാസനയോ ഇല്ല.

ക്രീം ബന്നില്‍ എങ്ങനെ ഗുളികകള്‍ എത്തി എന്നത് വ്യക്തമല്ല. പഞ്ചായത്ത് മെമ്പര്‍ അബ്ദുല്‍ മജീദ് മംഗലത്ത് താനാളൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് വകുപ്പിന് അറിയിച്ചെതിനെ തുടര്‍ന്ന് വിവരം ഫുഡ് സേഫ്റ്റി വകുപ്പിന് അറിയിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.ക്രീം ബന്നില്‍ ഗുളിക കണ്ടെത്തിയ സംഭവത്തെ പറ്റി അന്വേഷണം നടത്തണമെന്ന് പഞ്ചായത്ത് മെമ്പര്‍ അബ്ദുല്‍ മജീദ് മംഗലത്ത് ആവശ്യപ്പെട്ടു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top