HIGHLIGHTS : Parappanangady Municipal Corporation conducted a development seminar
പരപ്പനങ്ങാടി: നഗരസഭ 2023-24 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ നടത്തി.
നഗരസഭാധ്യക്ഷന്‍ എ. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ കെ. ഷഹര്‍ബാനു അധ്യക്ഷയായി. പദ്ധതി രേഖയുടെ കരട് ജില്ലാ ടൗണ്‍ പ്ലാനര്‍ ടി.പി. പ്രദീപ് പ്രകാശനം ചെയ്തു.

വികസന സ്ഥിരം സമിതി അധ്യക്ഷന്‍ പി.വി. മുസ്തഫ പദ്ധതിയുടെ കരട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.പി. ഷാഹുല്‍ ഹമീദ്, സീനത്ത് ആലിബാപ്പു, സി. നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍ തുടിശ്ശേരി കാര്‍ത്തികേയന്‍, നഗരസഭ സെക്രട്ടറി സാനന്ദ് സിങ്, പി.എസ്.എച്ച്. തങ്ങള്‍, മുഹമ്മദ് കുട്ടി, ഗിരീഷ് തോട്ടത്തില്‍, പി.വി. തുളസീദാസ് എന്നിവര്‍ സംസാരിച്ചു