തിരൂരങ്ങാടി: ഒളകര സ്വദേശിയ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. പാലമഠത്തില്‍ ചാലില്‍ സുധീഷ് ബാബു(38)ആണ് പിടിയിലായത്. താനൂര്‍ ഡിവൈഎസ്പി ബെന്നി വി വിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
2022 ഏപ്രില്‍ 27 ാം തിയതി രാത്രിയിലാണ് അറക്കല്‍ പുറായ അങ്ങാടിക്ക് സമീപം വെച്ച് ഒളകര സ്വദശിയെ പ്രതി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. റോഡില്‍ നിന്നും വഴി മാറികൊടുത്തില്ല എന്ന പേരില്‍ വാക്ക് തര്‍ക്കം ഉണ്ടാകുകയും പ്രതി പരാതിക്കാരനെ കത്തികൊണ്ട് കുത്തി പരിക്കേല്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലും മറ്റ് പല സ്ഥലങ്ങളിലും ഒളിവില്‍ കഴിഞ്ഞ് വരവെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്.
താനൂര്‍ ഡിവൈഎസ്പി ബെന്നി. വി. വി., എസ് സി പി ഒ സലേഷ്, പ്രകാശന്‍, അഭിമന്യു, അമല്‍ അഖില്‍രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




