HIGHLIGHTS : Temporary appointment
പൊന്നാനി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ലാബ് ടെക്‌നിഷ്യന്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മാര്‍ച്ച് 14 ന് ആശുപത്രി കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും.
രാവിലെ 10.30 ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കും 11.30 ന് ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കുമാണ് കൂടിക്കാഴ്ച.

ഉദ്യാഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ 0494 266039 എന്ന നമ്പറില്‍ ലഭിക്കും.