യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാള്‍ റിമാന്‍ഡില്‍

കുറ്റിപ്പുറം: എടച്ചലത്ത് യുവാവിനെ കുത്തിപ്പ രിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. എടച്ചലം പള്ളി സമീപം ശനി വൈകിട്ടാണ് സംഭവം. എടച്ചലം സ്വദേശിയായ സൈദ് മുബാറക്കിനെ (38)യാണ് എടച്ചലം എറിയാന്‍ പറമ്പില്‍ അഹമ്മദ് അബു താഹിറിന്റെ നേതൃത്വത്തിലുള്ള സംഘം സഞ്ചരിച്ച കാര്‍ ഓട്ടോയില്‍ ഇടിപ്പിച്ച് ഭിക രാന്തരീക്ഷം സൃഷ്ടിച്ച് ആയുധംകൊ ണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്.

പരിക്കേറ്റ സൈദ് മുബാറക്ക് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അഹമ്മദ് അബു താഹിറിനെ നാട്ടുകാര്‍ തട ഞ്ഞുവച്ച് കുറ്റിപ്പുറം പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാറില്‍ ഇയാ ള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. പ്രതിയെ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top