HIGHLIGHTS : The person who molested the 15-year-old girl was sentenced to 5 years rigorous imprisonment
കൊയിലാണ്ടി: 15 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും. പെരുവണ്ണാമൂഴി പുഴിത്തോട് പൊറ്റക്കാട് വീട്ടില്‍ അശ്വന്തിനെ (28)യാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ നൗഷാദലി പോക്‌സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചും ശിക്ഷിച്ചത്.
2020ല്‍ പ്രതിയുടെ വീട്ടിലാണ് സംഭവം. കുട്ടി സഹോദരങ്ങളോടും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടും വിവരം പറയുകയായിരുന്നു. തൊട്ടില്‍പ്പാലം സബ് ഇന്‍സ്‌പെക്ടര്‍ എന്‍ കെ രാധാകൃഷ്ണനാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി ജെതിന്‍ ഹാജരായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു