HIGHLIGHTS : Flow in Gangavali River is less than 3 knots; The search for Arjun will resume
ബംഗളുരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ വീണ്ടും ഇന്ന് ആരംഭിക്കും. ഷിരൂരില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം. ഇന്ന് ഗംഗാവാലിപ്പുഴയില്‍ നാവികസേന പരിശോധന നടത്തും. ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ സോണാര്‍ പരിശോധനയും നടത്തും. പരിശോധനയ്ക്ക് നാവികസേന മാത്രമാണ് ഉണ്ടാവുക.
ഗംഗാവാലി പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് പുഴയില്‍ ഇറങ്ങി പരിശോധിക്കുമെന്നായിരുന്നു തിരച്ചില്‍ താത്കാലികമായി നിര്‍ത്തുന്ന ഘട്ടത്തില്‍ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്. പുഴയിലെ ഒഴുക്കിന്റെ അളവ് എല്ലാ ദിവസവും പരിശോധിക്കുന്നുമുണ്ട്. രക്ഷാദൗത്യം തുടരുന്നതില്‍ പ്രതിസന്ധിയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഇന്നലെ യോഗത്തിന് മുമ്പ് പ്രതികരിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു