നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനു വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയയാള്‍ അറസ്റ്റില്‍. അംബേദ്കര്‍ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയ അമൃത്സര്‍ സ്വദേശി സച്ചിന്‍ദാസിനെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് പഞ്ചാബില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ഐടി വകുപ്പിന്റെ നിയന്ത്രണത്തിലെ സ്‌പേസ് പാര്‍ക്കില്‍ ജോലി കിട്ടാന്‍ സ്വപ്ന ഹാജരാക്കിയത് മുംബൈയിലെ ബാബാ സാഹിബ് സര്‍വകലാശാലയില്‍ നിന്നുള്ള വ്യാജ ബികോം സര്‍ട്ടിഫിക്കറ്റാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു.
രണ്ടു വര്‍ഷത്തിനുശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. കോവിഡ് പ്രതിസന്ധി വന്നതോടെ അന്വേഷണം നീണ്ടു പോകുകയായിരുന്നു.



