HIGHLIGHTS : The party is always with Naveen's family; MV Govindan
എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാഷ്. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. നവീന്‍ ബാബുവിന്റെ കുടംബത്തിന് നിയമപരമായ പരിരക്ഷ കിട്ടണം. നവീന്റെ കുടുംബത്തിനോടൊപ്പമാണ് പാര്‍ട്ടിയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍. എന്ത് ആണൊ അന്വഷിച്ച് കണ്ടെത്തുന്നത് അതിന് അനുസരിച്ച് നിലപാട് സ്വീകരിക്കണം. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസമുള്ള വാര്‍ത്തകള്‍ തെറ്റെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
കുടുംബത്തോട് സംസാരിച്ചുവെന്നും നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവരെ ശിക്ഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയില്‍ ഈ വിഷയത്തില്‍ ഭിന്നതയില്ല. അന്ന് മുതല്‍ പാര്‍ട്ടി നവീന്റെ കുടുംബത്തോടൊപ്പമാണ്. കണ്ണൂരിലെ പാര്‍ട്ടിയായാലും പത്തനംതിട്ടയിലെ പാര്‍ട്ടിയായലും അന്വേഷിച്ച് കണ്ടെത്തുന്നതെന്താണോ അതിനനുസരിച്ചുള്ള നിലപാടെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംഘടനപരമായ പ്രശ്‌നം ആഭ്യന്തര പ്രശ്‌നമാണ്. ജനങ്ങളുമായി ബന്ധപ്പെട്ടത് തെരഞ്ഞെടുത്ത പദവിയില്‍ നിന്ന് ഒഴിവാക്കുകയെന്നതായിരുന്നു. അത് സ്വീകരിക്കുകയും പിപി ദിവ്യയെ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു.
സംഭവത്തില്‍ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്ന് ജില്ലാ സെക്രട്ടറി ഉദയഭാനുവിനോട് നിര്‍ദേശിച്ചിരുന്നുവെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി സ്വീകരിക്കുന്ന എല്ലാ നടപടികളിലും പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.


