തിരൂരങ്ങാടി : ചെമ്മാട് മാനീപാടം ഏക്കറുകളോളം വരുന്ന വയല്‍ കത്തിനശിച്ചു. ദാറുല്‍ ഹുദ യൂണിവേഴ്‌സിറ്റിക്ക് പിന്‍വശവും ആസാദി റോഡിലെ ജനവാസ ഭാഗത്തുമാണ് ഇന്ന് രാവിലെയോടെ തീ പടരുന്നത് നാട്ടുകാര്‍ കണ്ടത്.
ഉടന്‍ തന്നെ നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും കടുത്ത വേനലില്‍ ഉണങ്ങിക്കിടക്കുന്ന പുല്‍ക്കൂട്ടങ്ങള്‍ക്കും, കൈത കാടുകളിലേക്കും തീപടരുകയായിരുന്നു.
തുടര്‍ന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ വി. വി ആയിഷുമ്മുവിന്റെ നേതൃത്വത്തില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ താനൂരില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കടുത്ത വേനലില്‍ ഉണങ്ങി നില്‍ക്കുന്ന പുല്‍ക്കാടുകള്‍ക്ക് ആരോ തീ കൊടുത്തതിനാലാണ് തീ ആളിപ്പടരാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




