മലപ്പുറം: അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ 12 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം.മഞ്ചേരി മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷവിധിച്ചത്. 50,000 രൂപ പിഴയും പ്രതികള്‍ക്ക് വിധിച്ചിട്ടുണ്ട്. പിഴത്തുക കൊലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
കേസിലെ ഒന്നു മുതല്‍ പതിനൊന്ന് വരെയുള്ള പ്രതികളും 18 ാം പ്രതിയും കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
സഹോദരങ്ങളായ അബൂബക്കര്‍, ആസാദ് എന്നിവരെ 2012 ജൂണില്‍ മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം നടുറോട്ടില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
ദൃക്‌സാക്ഷികള്‍ ഉള്‍പ്പെടെ 364 സാക്ഷികളാണ് കേസിലുള്ളത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാള്‍, പ്രതികളുടെ മൊബൈല്‍ ഫോണ്‍ എന്നിവ ഉള്‍പ്പെടെ നൂറോളം തൊണ്ടിമുതലുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.273 സാക്ഷികളെ വിസ്തരിച്ചു.
കുനിയില്‍ അത്തീഖ് റഹ്‌മാന്‍ എന്നയാളുടെ കൊലപാതകത്തിന് പ്രതികാരമായിട്ടാണ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന്‍ വാദം. അത്തീഖ് റഹാമാന്‍ കൊലക്കേസിലെ പ്രതികളായിരുന്നു കൊല്ലപ്പെട്ട ആസാദും അബൂബക്കറും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




